
ആലത്തൂർ: ആലത്തൂരിൽ ഇത്തവണയും ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ബിജു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ജനം സ്വീകരിച്ചു എന്നതിന്‍റെ തെളിവാണ് വഴിനീളെയുള്ള ജനങ്ങളുടെ ആവേശ്വോജലമായ സ്വീകരണമെന്നും പി കെ ബിജു പറഞ്ഞു.
ആലത്തൂരിൽ അടിയൊഴുക്കുകളുണ്ടന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതോടെ അവസാനിക്കും. ഇടതുപക്ഷ മുന്നണിക്ക് ജയിക്കാനുള്ള വോട്ട് ആലത്തൂരിലെ ജനം നൽകുമെന്നും ഫലം വരുമ്പോൾ ഇത് ബോധ്യമാകുമെന്നും പി കെ ബിജു കൂട്ടിച്ചേർത്തു.
ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴിൽ ആറ് നിയമസഭാ മണ്ഡലവും ഇടതിനൊപ്പമാണ്. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാൻ ശക്തിയില്ലാത്ത കോണഗ്രസ് വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ വൈകാരികതയെ ഉണർത്താനാണ് ശ്രമിച്ചതെന്നും പി കെ ബിജു കുറ്റപ്പെടുത്തി.