എനിക്ക് എത്ര വോട്ട് ലീഡെന്ന് സണ്ണി ലിയോൺ; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ

Published : May 23, 2019, 01:17 PM ISTUpdated : May 23, 2019, 01:28 PM IST
എനിക്ക് എത്ര വോട്ട് ലീഡെന്ന് സണ്ണി ലിയോൺ; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ

Synopsis

സ്വകാര്യ വാർത്താ ചാനലിലെ അവതാരകൻ അബദ്ധത്തിൽ സണ്ണി ലിയോൺ എന്ന് പരാമർശിച്ചിരുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിലാണ് സ്വകാര്യ വാർത്താ ചാനലിലെ അവതാരകൻ അബദ്ധത്തിൽ സണ്ണി ലിയോൺ എന്ന് പരാമർശിച്ചിരുന്നു. സണ്ണി ഡിയോളിന് പകരമാണ് സണ്ണി ലിയോൺ എന്ന് പറഞ്ഞത്. യഥാർത്ഥത്തിൽ ഗുർദാസ്‌പുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സണ്ണി ഡിയോളിന്റെ പേര് അദ്ദേഹം തെറ്റിച്ച് പറയുകയായിരുന്നു. ട്വിറ്ററിൽ വൈറലായി മാറിയ ഈ പിഴവിന് അവതാരകനെ രസകരമായി ട്രോൾ ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്  സണ്ണി ലിയോൺ.

തന്റെ ഔദ്യോഗിക പേജിൽ എത്ര വോട്ട് ലീഡ് എന്നാണ് അവർ കുറിച്ചിരിക്കുന്നത്. ആരാധകർ ഒന്നടങ്കം അർണബിനെതിരായ ഈ ട്രോൾ ഏറ്റെടുത്ത് കഴിഞ്ഞു. 

താങ്കൾക്കൊപ്പമാണ് 135 കോടി ജനങ്ങളുടെ ഹൃദയവുമെന്നാണ് ഒരാൾ കുറിച്ചത്. അവതാരകൻ താങ്കളെ സ്നേഹിക്കുന്നുവെന്ന് മറ്റൊരാളും ഇതിന് താഴെ കുറിച്ചു. റിപ്പബ്ലിക് ഓഫ് ഇന്ത്യ നിങ്ങൾ ജയിച്ചുവെന്നും സണ്ണി ലിയോണിനെതിരെ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ലെന്നും കമന്റുകളുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?