
ദില്ലി: മുൻ കരസേന ഉപമേധാവി റിട്ടയേഡ് ലെഫ്റ്റനന്‍റ് ജനറൽ ശരത് ചന്ദ് ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്‍റെ സാന്നിധ്യത്തിലാണ് ശരത് ചന്ദ് ബിജെപിയിൽ അംഗത്വമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നാണ് മുൻ ലഫ്. കേണലിന്‍റെ വിശദീകരണം.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ ബിജെപിയിൽ ചേർന്നതെന്നും ശരത് ചന്ദ് വ്യക്തമാക്കി. അതിനെക്കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നും സ്ഥാനാർത്ഥിയാവാനല്ല പാർട്ടിയിൽ ചേർന്നതെന്നും ശരത് ചന്ദ് വിശദീകരിച്ചു.
കൊട്ടാരക്കര സ്വദേശിയായ ലഫ്റ്റ്. ജനറൽ ശരത് ചന്ദ് രാജസ്ഥാന്‍-പഞ്ചാബ് മേഖല ഉള്‍പ്പടുന്ന സൗത്ത് വെസ്റ്റ് കമാന്‍ഡിന്റെ മേധാവിയായിരുന്നു.1979 ല്‍ ഗഢ്‌വാള്‍ റൈഫിള്‍സിലാണ് ശരത് ചന്ദ് സൈനിക സേവനം ആരംഭിച്ചത്. സൊമാലിയയിലെ യു.എന്‍ മിഷനിലും, എല്‍ടിടിഇക്കെതിരായ ലങ്കയിലെ ഇന്ത്യന്‍ സമാധാന സൈനിക നടപടിയിലും പങ്കെടുത്തിട്ടുണ്ട് ശരത് ചന്ദ്.