
കൊച്ചി: വടകരയിൽ എൽഡ്എഫ് സ്ഥാനാർത്ഥി പി ജയരാജന്‍റെ വിജയം ഉറപ്പെന്ന് ലോക് താന്ത്രിക് ജനതാദൾ. ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചലും ലോക് താന്ത്രിക് ജനതാ ദളിന്‍റെ വോട്ടുകളുടെ പിൻബലത്തിൽ ഇടത് മുന്നണി ജയിക്കുമെന്ന് എൽജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോ വർഗീസ് ജോർജ് കൊച്ചിയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ദേശിയ തലത്തിൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണത്തിന് സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ ജെഡിഎസുമായി ലയിക്കുന്ന കാര്യത്തിൽ തത്കാലം ചർച്ചയിൽ ഇല്ലെന്നും വർഗീസ് ജോർജ് വ്യക്തമാക്കി.