കൊച്ചി മുതൽ തൃശൂർ വരെ മെട്രോ; വൻ വാ​ഗ്ദാനങ്ങളുമായി സുരേഷ് ​ഗോപി

Published : Apr 10, 2019, 11:15 AM ISTUpdated : Apr 10, 2019, 11:19 AM IST
കൊച്ചി മുതൽ തൃശൂർ വരെ മെട്രോ; വൻ വാ​ഗ്ദാനങ്ങളുമായി സുരേഷ് ​ഗോപി

Synopsis

'ചെയ്യും എന്നത് വെറും വാക്കല്ല, ചെയ്തിരിക്കും' എന്ന മുദ്രാവാക്യവും പോസ്റ്ററിൽ കാണാം. 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വാ​ഗ്ദാനങ്ങളുമായി എന്‍ഡിഎ സ്ഥാനാർത്ഥിയും ചലച്ചിത്രതാരവുമായ സുരേഷ് ​ഗോപി. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാ​ഗ്ദാനവുമായാണ് സുരേഷ് ​ഗോപി എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇകാര്യം വ്യക്തമാക്കി കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂർ-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്,' താരം കുറിച്ചു. ചെയ്യും എന്നത് വെറും വാക്കല്ല, ചെയ്തിരിക്കുമെന്ന മുദ്രാവാക്യവും പോസ്റ്ററിൽ കാണാം. 

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്തത് മുതൽ നിരവധി വിമർശനങ്ങളാണ് താരം നേരിട്ടത്. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച സംഭവത്തിൽ ജില്ലാ കലക്ടർ ടിവി അനുപമ സുരേഷ് ​ഗോപിക്കെതിരെ നോട്ടീസ് അയച്ചിരുന്നു.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?