മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി; സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഏക്നാഥ്

Published : Oct 01, 2019, 05:35 PM ISTUpdated : Oct 01, 2019, 06:13 PM IST
മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി; സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഏക്നാഥ്

Synopsis

 ഇന്ന് പുറത്തിറക്കിയ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഏകനാഥ് ഖഡ്സേയുടെ ഉൾപ്പടെ മന്ത്രിമാരായ വിനോദ് താവ്ഡെ, ചന്ദ്രശേഖർ ഭവംഗുലേയുടെയും പേരുണ്ടായിരുന്നില്ല. 

മുംബൈ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ ഏക്നാഥ് ഖഡ്സേ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക നൽകി. മുക്തിന​ഗർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനാണ് ഏക്നാഥ് നാമനിർദ്ദേശിക പത്രിക സമർപ്പിച്ചത്.

ഇന്ന് പുറത്തിറക്കിയ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഏകനാഥ് ഖഡ്സേയുടെ ഉൾപ്പടെ മന്ത്രിമാരായ വിനോദ് താവ്ഡെ, ചന്ദ്രശേഖർ ഭവംഗുലേയുടെയും പേരുണ്ടായിരുന്നില്ല. 125 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ആദ്യഘട്ട പട്ടികയിൽ പ്രഖ്യാപിച്ചത്.

Read More: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. ഒക്ടോബര്‍ 21നാണ് നിയമസഭ തെരഞ്ഞെടുപ്പ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?