വിവാദ ട്വീറ്റ്: വിവേക് ഒബ്റോയിക്ക് നോട്ടീസ് അയച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷൻ

By Web TeamFirst Published May 20, 2019, 8:35 PM IST
Highlights

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്രോയി പങ്കുവച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എൻസിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്റോയി പങ്കുവച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എൻസിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സൽമാൻ ഖാനുമായുള്ള പ്രണയ ബന്ധത്തെ 'ഒപീനിയൻ പോൾ' എന്നാണ് മീമിൽ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിൽ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച പ്രണയമായിരുന്നു ഇരുവരുടേയും. പിന്നീട് സൽമാനുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായി. 

Haha! 👍 creative! No politics here....just life 🙏😃

Credits : pic.twitter.com/1rPbbXZU8T

— Vivek Anand Oberoi (@vivekoberoi)

ഐശ്വര്യയും വിവേക് ഒബ്റോയിയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്സിറ്റ് പോൾ' എന്നാണ് മീമിൽ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവിൽ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ വിവാഹിതരാകുകയുമായിരുന്നു. മകൾ ആരാധ്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഐശ്വര്യ-അഭിഷേക് ​ദമ്പതികളുടെ ചിത്രത്തില്‍ 'തെരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്. 

അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റർ യൂസർ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഇതിനോടകം താരം നേരിട്ടത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!