
മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കേരളത്തിലെ മാഹിയില്‍ സിപിഎം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് മാഹി എംഎല്‍എ വി.രാമചന്ദ്രന്‍. മാഹിയില്‍ കമലഹാസന്‍റെ മക്കള്‍ നീതി മെയ്യത്തിന് വോട്ടു ചെയ്യുമെന്നായിരുന്നു നേരത്തെ സിപിഎം നേതൃത്വം അറിയിച്ചിരുന്നത്.
പുതുച്ചേരിയിലും തമിഴ്നാട്ടിലും സിപിഎം യുപിഎയുടെ ഭാഗമാണ്. എന്നാല്‍ മാഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടാണ് സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ സിപിഎം ആഹ്വാനം പ്രത്യേക സാഹചര്യത്തിലാണെന്നും രാഷ്ട്രീയസാഹചര്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും വി.രാമചന്ദ്രന്‍ വിശദീകരിച്ചു.