
കൊച്ചി: സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച ബിജു മേനോനെതിനെ നടന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് നടനും സംവിധായകനുമായ മേജര്‍ രവി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. ബിജു മേനോനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ അപലപിക്കുന്നുവെന്നും തന്റെ പൂർണ്ണ പിന്തുണ താരത്തിന് നൽകുന്നുവെന്നും മേജര്‍ രവി ഫേസ്ബുക്കിൽ കുറിച്ചു.
ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്‌കതയോടെ പെരുമാറാന്‍ ശ്രമിക്കണമെന്നും മേജര്‍ രവി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
'സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജു മേനോന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ഞാന്‍ അപലപിക്കുന്നു. ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്‌കതയോടെ പെരുമാറാന്‍ ശ്രമിക്കണം. സൗഹൃദത്തെയും അതിന്റെ വിലയെയും നല്‍കൂ... ദയവായി ഇത്തരം വിലകുറഞ്ഞ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കൂ. ഞാന്‍ അപലപിക്കുന്നു.. ബിജു മേനോന് എന്റെ എല്ലാ പിന്തുണയും...ജയ് ഹിന്ദ്'.