ബിജെപിക്ക് 17 സീറ്റ് പോലും കിട്ടില്ല; ഉത്തര്‍പ്രദേശിനെക്കുറിച്ച് മായാവതിയുടെ പ്രവചനം

Published : Apr 30, 2019, 09:43 PM IST
ബിജെപിക്ക് 17 സീറ്റ് പോലും കിട്ടില്ല; ഉത്തര്‍പ്രദേശിനെക്കുറിച്ച് മായാവതിയുടെ പ്രവചനം

Synopsis

ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ തിരിച്ചടി നേരിടുമെന്നാണ് മമത പറഞ്ഞത്.

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 17 സീറ്റുകളില്‍ പോലും വിജയിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ പ്രവചനം. അവിടെ എസ്പി-ബിഎസ്പി സഖ്യമാവും നേട്ടങ്ങള്‍ കൊയ്യുകയെന്നും മമത അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ തിരിച്ചടി നേരിടുമെന്നാണ് മമത പറഞ്ഞത്. 2014ല്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ലഭിച്ചത് 70 സീറ്റുകളാണ്. ഇക്കുറി അത് 17ല്‍ പോലും എത്തില്ലെന്നാണ് മമതാ ബാനര്‍ജിയുടെ കണക്കുകൂട്ടല്‍ കോണ്‍ഗ്രസിന് ഏഴോ എട്ടോ സീറ്റ് നേടാനായേക്കും. അവിടെ മായാവതിയും അഖിലേഷ് യാദവും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു.

എന്‍ഡിടിവിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മമതാ ബാനര്‍ജിയുടെ പ്രവചനം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?