'മോദിയെക്കാള്‍ വലിയ കലാപ-യുദ്ധ കൊതിയന്‍ വേറെയില്ല'; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മമത ബാനര്‍ജി

By Web TeamFirst Published May 13, 2019, 10:11 AM IST
Highlights

കഴിഞ്ഞ കുറച്ച് കാലങ്ങളായി മോദിയും മമതയും തമ്മിലുള്ള വാക് പോരുകള്‍ കടുത്തിരിക്കുകയാണ്. ഇതിന്‍റെ ബാക്കിപത്രമാണ് മമതയുടെ പുതിയ പരാമര്‍ശം. മോദിക്ക് ജനാധിപത്യത്തിന്‍റെ ഒരു അടി ലഭിക്കാനുണ്ട്. മോദിയെക്കാള്‍ വലിയ യുദ്ധക്കൊതിയന്‍ വേറെയില്ലെന്നും മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള കടന്നാക്രമണങ്ങള്‍ കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയില്‍ മോദിയെ ഏറ്റവും വലിയ കലാപ-യുദ്ധ കൊതിയന്‍ എന്നാണ് മമത വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മോദിയും മമതയും തമ്മിലുള്ള വാക് പോരുകള്‍ കടുത്തിരിക്കുകയാണ്.

ഇതിന്‍റെ ബാക്കിപത്രമാണ് മമതയുടെ പുതിയ പരാമര്‍ശം. മോദിക്ക് ജനാധിപത്യത്തിന്‍റെ ഒരു അടി ലഭിക്കാനുണ്ട്. മോദിയെക്കാള്‍ വലിയ യുദ്ധക്കൊതിയന്‍ വേറെയില്ല. 2002ല്‍ ഗുജറാത്ത് കലാപത്തിന്‍റെ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വായ്പെയ് മോദിയോട് ധര്‍മ്മമുള്ള ഭരണം നടത്തണമെന്നും പിന്നീട് ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും പറഞ്ഞിരുന്നു.

മോദി ബംഗാളില്‍ ഇപ്പോള്‍ ഒരു സമാന്തര സര്‍ക്കാര്‍ നയിക്കുകയാണെന്നും മമത പറഞ്ഞു. തന്‍റെ മണ്ഡലത്തിന്‍റെ നിയമപരവും ക്രമസമാധനവും അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാന്‍ താങ്കള്‍ ആരാണെന്നും മമത ചോദിച്ചു. ശരിക്കും താങ്കളെ അടിക്കുന്ന കാര്യമല്ല താന്‍ പറയുന്നത്.

അത് ജനാധിപത്യം നല്‍കുന്ന അടിയാണ്. താന്‍ എന്തിന് താങ്കളെ അടിക്കണം? ഇനി താങ്കളെ അടിച്ചാല്‍ തന്‍റെ കെെ സ്വയം ഒടിക്കുമെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം വിവാദമായ ടൈം മാഗസിന്‍ കവര്‍ ചിത്രം ഉയര്‍ത്തിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമതാ ബാനര്‍ജി വിമര്‍ശനം ഉന്നയിച്ചിരുന്നു.

'ഹിന്ദുത്വത്തിന്‍റെ പതാക വാഹകരാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, കാളി ദേവിയുടെ അവതാരങ്ങളെക്കുറിച്ച് അവര്‍ക്കറിയുമോ, മന്ത്രങ്ങളറിയുമോ? അകേനം ദൈവങ്ങളും ദേവതകളും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുയിസം'. -മമതാ ബാനര്‍ജി പറഞ്ഞു.
 

click me!