
ലഖ്നൗ: ബിജെപി കൊടി ഉപയോഗിച്ച് ചെരുപ്പ് തുടച്ച യുവാവിന് ക്രൂരമർദ്ദനം. വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയ യുവാവാണ് മർദ്ദനത്തിന് ഇരയായത്. ഉത്തർപ്രദേശിലെ ജുനാപൂറിലെ ഷഹ്ഗൻജ് പോളിങ് ബൂത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
പോളിങ് ബൂത്തിലെത്തിയ ബിജെപി പ്രവർത്തകനാണ് പാർട്ടി കൊടി ഉപയോഗിച്ച് ചെരുപ്പ് തുടയ്ക്കുന്ന യുവാവിനെ ആദ്യം കണ്ടത്. തുടർന്ന് ഇയാളും ബൂത്തിലുണ്ടായിരുന്ന മറ്റ് ബിജെപി പ്രവർത്തകരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോളിങ് ബൂത്തിലെ സംഘർഷാവസ്ഥ കണ്ട് പൊലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തി.
അതേസമയം മരച്ചുവട്ടിൽ കിടന്നിരുന്ന തുണി ബിജെപിയുടെ കൊടി ആണെന്ന് അറിയാതെ യുവാവ് എടുത്ത് ഉപയോഗിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.