മഹാസഖ്യം തുലാസില്‍; കോണ്‍ഗ്രസുമായി ഒരിടത്തും സഖ്യമില്ലെന്ന് മായാവതി

By Web TeamFirst Published Mar 12, 2019, 8:25 PM IST
Highlights

നേരത്തെ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ബി എസ് പി തയ്യാറായിരുന്നില്ല. ഇവിടങ്ങളില്‍ കഷ്ടിച്ച് സര്‍ക്കാരുണ്ടാക്കിയെങ്കിലും സഖ്യം സാധ്യമായിരുന്നെങ്കില്‍ വലിയ വിജയം സ്വന്തമാക്കാമായിരുന്നുവെന്ന് പിന്നീട് കോണ്‍ഗ്രസ് തന്നെ വിലിയിരുത്തിയിരുന്നു

ലഖ്നൗ: ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഭരണപക്ഷ കക്ഷികളും പ്രതിപക്ഷ കക്ഷികളും അരയും തലയും മുറുക്കി രംഗത്തിറങ്ങി കഴിഞ്ഞു. ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച് ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുമ്പോള്‍ മഹാ സഖ്യമെന്ന കോണ്‍ഗ്രസിന്‍റെ സ്വപ്നം അസ്ഥാനത്താകുകയാണ്. ദില്ലിയില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാഹുലിന്‍റെ 'മഹാസഖ്യ'ത്തിന് വലിയ തിരിച്ചടി നല്‍കി മായാവതിയും നിലപാട് വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതെ എസ് പിയുമായി സഖ്യം നേരത്തെ തന്നെ പ്രഖ്യാപിച്ച ബിഎസ്പി അധ്യക്ഷ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അറിയിച്ചു. കോണ്‍ഗ്രസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് വാര്‍ത്താക്കുറിപ്പിലൂടയാണ് മായാവതി അറിയിച്ചത്.

നേരത്തെ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ബി എസ് പി തയ്യാറായിരുന്നില്ല. ഇവിടങ്ങളില്‍ കഷ്ടിച്ച് സര്‍ക്കാരുണ്ടാക്കിയെങ്കിലും സഖ്യം സാധ്യമായിരുന്നെങ്കില്‍ വലിയ വിജയം സ്വന്തമാക്കാമായിരുന്നുവെന്ന് പിന്നീട് കോണ്‍ഗ്രസ് തന്നെ വിലിയിരുത്തിയിരുന്നു. മോദിക്കും ബിജെപിക്കും എതിരെ ഒന്നിച്ച് നിന്നാല്‍ വലിയ ഗുണമാകുമെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് മായാവതി പുതിയ നിലപാട് പ്രഖ്യാപിച്ചത്.

click me!