'പെന്‍സില്‍ മുനയില്‍ മോദി'; വ്യത്യസ്തമായ ആരാധനയുമായി ശില്‍പി

Published : May 26, 2019, 07:29 PM IST
'പെന്‍സില്‍ മുനയില്‍ മോദി'; വ്യത്യസ്തമായ ആരാധനയുമായി ശില്‍പി

Synopsis

രണ്ടാം തവണ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയോടും അഞ്ചാം തവണയും ഭരണം നിലനിര്‍ത്തിയ നവീന്‍ പട്‍നായ്കിനോടുമുള്ള ആദരസൂചകമായാണ് ശില്‍പ്പങ്ങള്‍ കൊത്തിയത് എന്ന് റാവു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഭുവനേശ്വര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ വ്യത്യസ്തമായ ആരാധനയുമായി ശ്രദ്ധേയനാകുകയാണ് ഒരു മോദി ആരാധകന്‍.  മോദിയുടെയും നവീന്‍ പട്‍നായ്കിന്‍റെയും ഉജ്വല വിജയത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് ഒഡീഷയിലെ മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് എല്‍ ഈശ്വര്‍ റാവു പെന്‍സിലിന്‍റെ മുനയില്‍ മോദിയുടെയും പട്നായ്കിന്‍റെയും മുഖം കോറിയിട്ടത്. ഒഡീഷയിലെ ജത്നി സ്വദേശിയായ റാവു മോദിയുടെ ചിത്രം ഗ്ലാസ് കുപ്പികളിലും കോറിയിട്ട് നേരത്തെ ശ്രദ്ധേയനായിരുന്നു. 

രണ്ടാം തവണ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയോടും അഞ്ചാം തവണയും ഭരണം നിലനിര്‍ത്തിയ നവീന്‍ പട്‍നായ്കിനോടുമുള്ള ആദരസൂചകമായാണ് ശില്‍പ്പങ്ങള്‍ കൊത്തിയത് എന്ന് റാവു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പെന്‍സില്‍ മുനയില്‍ ശില്‍പ്പങ്ങള്‍ കൊത്താന്‍ പ്രയാസമായിരുന്നെന്നും നല്ല ക്ഷമ ആവശ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം കൊണ്ടാണ് ഏറെ ശ്രമകരമായ മിനിയേറ്റര്‍ പൂര്‍ത്തീകരിച്ചത്. നിരവധി ചെറിയ കല്ലുകള്‍ ഒരുമിച്ച് ചേര്‍ത്താണ് ഗ്ലാസ് കുപ്പിയില്‍ മോദിയുടെ ഫോട്ടോ ഫ്രെയിം സൃഷ്ടിച്ചത്.   

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?