വസ്ത്രങ്ങൾ പൊതിഞ്ഞ കവറിൽ മോദിയുടെ ചിത്രം; വ്യാപാരികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

By Web TeamFirst Published Apr 4, 2019, 12:11 PM IST
Highlights

ഓൾ‍ഡ് ദില്ലിയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ പൊതിയിൽ മോദിയുടെ ചിത്രം, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം, മുദ്രാവാക്യം എന്നിവ അച്ചടിച്ചത് കണ്ടതിനെത്തുടർന്ന് തെക്കെ ദില്ലിയിലെ സരോജിനി ന​ഗർ മാർക്കറ്റിലെ വ്യാപാരികളാണ് പരാതിയുമായി രം​ഗത്തെത്തിയത്.   

ദില്ലി: വസ്ത്രങ്ങൾ പൊതിഞ്ഞ കവറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് കണ്ടതിനെത്തുടർന്ന് വ്യാപാരികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഓൾ‍ഡ് ദില്ലിയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ പൊതിയിൽ മോദിയുടെ ചിത്രം, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം, മുദ്രാവാക്യം എന്നിവ അച്ചടിച്ചത് കണ്ടതിനെത്തുടർന്ന് തെക്കെ ദില്ലിയിലെ സരോജിനി ന​ഗർ മാർക്കറ്റിലെ വ്യാപാരികളാണ് പരാതിയുമായി രം​ഗത്തെത്തിയത്.   

വസ്ത്രങ്ങളുടെ പൊതിക്കുള്ളിൽ മോദിയുടെ ചിത്രം അച്ചടിച്ച വിവരം ഉപഭോക്തക്കൾ വഴിയാണ് അറിഞ്ഞതെന്ന് സരോജിനി ​ന​ഗർ മിനി മാർക്കറ്റ് വ്യാപാരി വ്യാവസായി അസോസിയേഷൻ ഭാരവാഹി അശോക് രന്താവാ പറഞ്ഞു. മോദിയുടെ ചിത്രം കൂടാതെ ചില പൊതിക്കുള്ളിൽ 'അച്ഛാ ദിൻ ആനെ വാലെ ഹേ' എന്ന മുദ്രവാക്യം എഴുതിയിട്ടുണ്ടായിരുന്നു. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് വസ്ത്രങ്ങൾ ദില്ലി മാർക്കറ്റിൽ എത്തുന്നത്.  ഉപഭോക്താക്കളിൽ ചിലർ താൻ മോദിക്ക് വേണ്ടി പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ തീരുമാനിച്ചതെന്നും അശോക് കൂട്ടിച്ചേർത്തു. 
 
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ​ലംഘിച്ച ബിജെപിക്കെതിരേയും കച്ചവടക്കാർക്കെതിരേയും നടപടിയെടുക്കണമെന്ന് അശോക് പരാതിയിൽ ആവശ്യപ്പെട്ടു. ​അതേസമയം, പരാതിയിൽ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥൻ വ്യാപാരി വ്യാവസായി അസോസിയേഷനെ അറിയിച്ചു. 

click me!