പ്രചാരണത്തിന് ദേശീയനേതാക്കളെ രംഗത്തിറക്കി കോൺഗ്രസും; ഗുലാം നബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍

Published : Apr 18, 2019, 08:33 AM IST
പ്രചാരണത്തിന് ദേശീയനേതാക്കളെ രംഗത്തിറക്കി കോൺഗ്രസും; ഗുലാം നബി ആസാദും സിദ്ദുവും ഇന്ന് കേരളത്തില്‍

Synopsis

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും ഇന്ന് കേരളത്തിലെത്തും . രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനാൽ വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നിയാണ് നേതാക്കളുടെ പര്യടനം .

തിരുവനന്തപുരം: അടുത്തയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുന്നോടിയായി കൂടുതൽ ദേശീയ നേതാക്കൾ സംസ്ഥാനത്തേക്ക്. ഇന്ന് കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും കേരളത്തിലെത്തും.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനാൽ വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നിയാണ് നേതാക്കളുടെ പര്യടനം. രണ്ട് ദിവസത്തെ പര്യടനത്തിനായി എത്തുന്ന ഗുലാം നബി ആസാദ് കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം മണ്ഡലങ്ങളിൽ എത്തും. കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലാണ് സിദ്ധുവിന്‍റെ പര്യടനം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?