'ഇത് സിനിമാ ഷൂട്ടിങ് അല്ല'; മോഡേണായി പാര്‍ലമെന്‍റിലെത്തിയ എംപിമാര്‍ക്ക് ട്രോള്‍ ആക്രമണം

Published : May 28, 2019, 12:34 PM ISTUpdated : May 28, 2019, 01:15 PM IST
'ഇത് സിനിമാ ഷൂട്ടിങ് അല്ല'; മോഡേണായി പാര്‍ലമെന്‍റിലെത്തിയ എംപിമാര്‍ക്ക്  ട്രോള്‍ ആക്രമണം

Synopsis

തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാര്‍ലമെന്‍റില്‍ എത്തിയപ്പോഴാണ് ഇരുവരും പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചത്.

ദില്ലി: ജീന്‍സ് ധരിച്ച് പാര്‍ലമെന്‍റിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ ട്രോളി സോഷ്യല്‍ മീഡിയ. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനുമാണ് പാര്‍ലമെന്‍റില്‍ ജീന്‍സ് ധരിച്ചെത്തിയത്. 

തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാര്‍ലമെന്‍റില്‍ എത്തിയപ്പോഴാണ് ഇരുവരും പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചത്. എന്നാല്‍ ഇതിനെതിരെ ട്രോളുകളുമായി സജീവമായിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. ഇത് സിനിമാ ഷൂട്ടിങ് അല്ല എന്നായിരുന്നു പാര്‍ലമെന്‍റിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ച എംപിമാര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ച മറുപടി. ജീന്‍സും ഷര്‍ട്ടും ധരിച്ചായിരുന്നു മിമിയുടെ ആദ്യ പാര്‍ലമെന്‍റ് സന്ദര്‍ശനം. 

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ജീന്‍സ് ധരിച്ചെത്തിയ മിമി ചക്രവര്‍ത്തിയെ എതിരാളികള്‍ അധിക്ഷേപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പാര്‍ലമെന്‍റിലെ ആദ്യ ദിവസം ജീന്‍സ് ധരിച്ച് മിമി എത്തിയത്. സല്‍വാറുടുത്താലും സാരിയുടുത്താലും ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ ജീന്‍സിട്ട് വന്നാല്‍ ഞാന്‍ വേറൊരു വ്യക്തിയാകുമോ? എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിവില്ലാതാകുമോ? -മിമി ചോദിച്ചു. 

മിമിക്ക് പുറമെ നുസ്രത്ത് ജഹാനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ജാദവ്പൂരിലെ സ്ഥാനാര്‍ത്ഥി ആയിരുന്നു മിമി ചക്രവര്‍ത്തി. ബഷീര്‍ഹട്ടില്‍ നിന്നാണ് നുസ്രത്ത് ജഹാന്‍ വിജയിച്ചത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?