'പി ജെ ജോസഫിന് ഇടുക്കി നൽകില്ല'; ഇടുക്കിയും വടകരയും വിട്ടുകൊടുക്കില്ലെന്ന് മുല്ലപ്പള്ളി

Published : Mar 15, 2019, 11:19 AM ISTUpdated : Mar 15, 2019, 11:42 AM IST
'പി ജെ ജോസഫിന് ഇടുക്കി നൽകില്ല'; ഇടുക്കിയും വടകരയും  വിട്ടുകൊടുക്കില്ലെന്ന് മുല്ലപ്പള്ളി

Synopsis

ഇടുക്കി സീറ്റ് പി ജെ ജോസഫിന് നൽകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടുക്കിയും വടകരയും  മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് മുല്ലപ്പള്ളി.

തിരുവനന്തപുരം: ഇടുക്കി സീറ്റ് പി ജെ ജോസഫിന് നൽകില്ലെന്ന് കെ പി സി സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടുക്കിയും വടകരയും മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി  ജെ ജോസഫ് സീറ്റ് ആവശ്യപ്പെട്ടിരുന്നു. പി ജെ ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 

കെ സി വേണുഗോപാൽ വയനാട് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മൻ ചാണ്ടി ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളുടെ മത്സര കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനമെടുക്കും. ടോം വടക്കന് മനം മാറ്റം ഉണ്ടായത് എന്തുകൊണ്ടാണെന്നറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?