വയനാട് പാകിസ്ഥാനിലാണോയെന്ന ചോദ്യം: അമിത് ഷായ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്ലിം ലീഗിന്റെ പരാതി

Published : Apr 15, 2019, 10:55 PM IST
വയനാട് പാകിസ്ഥാനിലാണോയെന്ന ചോദ്യം: അമിത് ഷായ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്ലിം ലീഗിന്റെ പരാതി

Synopsis

പരാതിയുമായി നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നേതാക്കള്‍, നാഗ്പൂരിൽ അമിത്ഷാ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെയാണ് പരാതി.

മലപ്പുറം: വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് എതിരെ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. മതവികാരം വ്രണപെടുത്തിയതിന് കേസ് എടുക്കണം എന്നാണ് ആവശ്യം. 

പരാതിയുമായി നാളെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. നാഗ്പൂരിൽ അമിത്ഷാ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെയാണ് പരാതി. നേരത്തെ വയനാട് പാക്കിസ്ഥാനിലാണോയെന്ന അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ആന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത് കൊണ്ട് യോഗി ആദിത്യനാഥ് തെറ്റ് തിരുത്തുമെന്ന് തോന്നുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയുടെ ഇത്തരം പരാമർശങ്ങൾകൊണ്ട് കേരളത്തിൽ അവർക്ക് നേട്ടമുണ്ടാക്കാൻ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?