പാമ്പുരുത്തി കള്ളവോട്ട് വിവാദം: വോട്ടർമാരെ മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ച് മുസ്ലിം ലീഗ്

Published : May 02, 2019, 04:33 PM IST
പാമ്പുരുത്തി കള്ളവോട്ട് വിവാദം: വോട്ടർമാരെ മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ച് മുസ്ലിം ലീഗ്

Synopsis

ജനത്തെ തെറ്റിധരിപ്പിക്കാനുള്ള സിപിഎം നാടകമാണ് ആരോപണമെന്ന് മുസ്ലീം ലീഗ്. വോട്ട് ചെയ്തിട്ട് ഗള്‍ഫിലേക്ക് മടങ്ങിയവര്‍ പട്ടികയിലുണ്ടെന്ന് മുസ്ലീം ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തെന്ന സിപിഎം ആരോപണം തള്ളി മുസ്ലീം ലീഗ്. സിപിഎം പുറത്ത് വിട്ട 28 പ്രവാസികളുടെ പട്ടികയിൽ മൂന്ന് പേര്‍ നാട്ടിലുണ്ടെന്ന് ലീഗ് വ്യക്തമാക്കി. ഇവരെ മുസ്ലിം ലീഗ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചു.

ജനത്തെ തെറ്റിധരിപ്പിക്കാനുള്ള സിപിഎം നാടകമാണ് ആരോപണമെന്ന് മുസ്ലീം ലീഗ് വിശദമാക്കി. വോട്ട് ചെയ്തിട്ട് ഗള്‍ഫിലേക്ക് മടങ്ങിയവര്‍ പട്ടികയിലുണ്ടെന്ന് മുസ്ലീം ലീഗ് പറഞ്ഞു. പട്ടികയിലുള്ള 23 പേരെക്കുറിച്ച് പരിശോധിച്ച് വരുന്നുവെന്നും ലീഗ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?