പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ 'ദുരൂഹമായ പെട്ടി'; വിവാദം കൊഴുക്കുന്നു - വീഡിയോ

Published : Apr 13, 2019, 05:34 PM ISTUpdated : Apr 13, 2019, 05:39 PM IST
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ 'ദുരൂഹമായ പെട്ടി'; വിവാദം കൊഴുക്കുന്നു - വീഡിയോ

Synopsis

ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റില്‍ പറയുന്നത് ഇതാണ്. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു.

ബംഗലൂരു: പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി എത്തിച്ച് സ്വകാര്യ ഇനോവയില്‍ കടത്തിയെന്ന ആരോപണം വിവാദമാകുന്നു. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി മോദി എത്തിയതിന് പിന്നാലെയുള്ള ചില ദൃശ്യങ്ങളാണ് വിവാദമാകുന്നത്. കര്‍ണ്ണാടകയിലെ യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യവും കന്നഡ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റില്‍ പറയുന്നത് ഇതാണ്. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു.

ഇത് പിന്നീട് വളരെ തിരക്കിട്ട് അവിടെ പാര്‍ക്ക് ചെയ്ത സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നത് കാണാം. ചോദ്യം ഇതാണ്, എന്താണ് സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് ആ പെട്ടിയില്‍, എന്ത് കൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല.

കര്‍ണ്ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനും, ജെഡിഎസും ഈ ട്വീറ്റ് റീട്വിറ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണം എന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

വീഡിയോ കാണാം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?