പ്രിയങ്കയുടെ ചിത്രവുമായി മണിക്കൂറുകളോളം പൊരിവെയിലത്ത്; ഒടുവിൽ പ്രിയ നേതാവിനെ കെട്ടിപ്പിടിച്ച് നമിത

By Web TeamFirst Published Apr 20, 2019, 8:20 PM IST
Highlights

ഞാൻ തന്നെയാണ് പ്രിയങ്കയുടെ ചിത്രം വരച്ചത്. അവരെന്നെ വേദിയിലേയ്ക്ക് വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ചിത്രം കൊടുത്തതിനു ശേഷം ഒന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിച്ചത്. അവരെന്നെ കെട്ടിപിടിച്ചുവെന്നും നമിത പറഞ്ഞു.

നിലമ്പൂർ: 'പ്രിയങ്കയോടുള്ള അതിയായ ഇഷ്ടം കൊണ്ടാണ് നേരത്തെ എത്തിയത്. പതിനൊന്ന് മണിക്കെത്തി വേദിയുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. എങ്കിലല്ലേ പ്രിയങ്കയെ എനിക്ക് കാണാൻ കഴിയൂ'- തന്റെ പ്രിയ നേതാവ് പ്രിയങ്ക ​ഗാന്ധിയെ കണ്ട സന്തോഷത്തിൽ ഏഴാംക്ലാസുകാരി നമിത മനോജ് പറഞ്ഞ വാക്കുകളാണിത്.

താൻ വരച്ച പ്രിയങ്കയുടെ ചിത്രവുമായാണ് നമിത പൊരിവെയിലത്ത് പ്രിയ നേതാവിനെ കാണാൻ എത്തിയത്. മുൻ നിരയിലിരുന്ന് തന്റെ ഛായാചിത്രം ഉയർത്തി വീശുന്ന കൊച്ചു മിടുക്കിയെ പ്രിയങ്ക വേദയിലേക്ക് ക്ഷണിക്കുകയും ആലിം​ഗനം ചെയ്യുകയുമായിരുന്നു. വേദിയിൽ നിന്നും താഴേയിറങ്ങിയിട്ടും പ്രിയ നേതാവിനെ അടുത്ത് കാണുന്നതിനോടൊപ്പം ആലിം​ഗനം കൂടി ചെയ്യാൻ കിട്ടിയ സന്തോഷത്തിൽ മതിമറന്ന് നിന്നു പോയി ഈ മിടുക്കി.

"

ഞാൻ തന്നെയാണ് പ്രിയങ്കയുടെ ചിത്രം വരച്ചത്. അവരെന്നെ വേദിയിലേയ്ക്ക് വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ചിത്രം കൊടുത്തതിനു ശേഷം ഒന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിച്ചത്. അവരെന്നെ കെട്ടിപ്പിടിച്ചുവെന്നും നമിത പറഞ്ഞു. പൂക്കോട്ടുംപാടത്തെ മനോജിന്റെയും പി കെ സന്ധ്യയുടേയും മകളാണ്  നമിത മനോജ് എന്ന ഈ കൊച്ചു മിടുക്കി.

click me!