മോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും: രാഹുല്‍ മൂന്ന് സംസ്ഥാനങ്ങളിലെത്തും

Published : Apr 26, 2019, 06:32 AM IST
മോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും: രാഹുല്‍ മൂന്ന് സംസ്ഥാനങ്ങളിലെത്തും

Synopsis

ബിജെപി പാർലമെന്ററി പാർട്ടി നേതാക്കളും എന്‍‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും. എന്‍‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നൽകാനാണ് ബിജെപി ശ്രമം

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി വാരാണസിയിലെ ബിജെപി ഭാരവാഹികളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും. ബിജെപി പാർലമെന്ററി പാർട്ടി നേതാക്കളും എന്‍‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും. എന്‍‍ഡിഎ നേതാക്കളെ അണി നിരത്തി ഐക്യസന്ദേശം നൽകാനാണ് ബിജെപി ശ്രമം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മൂന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്. ബിഹാറിലും ഒഡീഷയിലും മഹാരാഷ്ട്രയിലുമാണ് പ്രചാരണം. പ്രിയങ്കഗാന്ധി ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഉന്നാവോയിലും ബാരാബങ്കിയിലും പ്രിയങ്ക റോഡ് ഷോ നടത്തും

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?