
ദില്ലി: കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിങ്ങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. എഴുപത്തിരണ്ട് മണിക്കൂർ സിദ്ദുവിന് പ്രചരണം നടത്താനാകില്ല. ബിഹാറിലെ റാലിക്കിടെ നടത്തിയ വർഗ്ഗീയ പരാമർശത്തെത്തുടർന്നാണ് സിദ്ദുവിന് വിലക്കേർപ്പെടുത്തിയത്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും അഭിമുഖങ്ങൾ നൽകുന്നതിനും വിലക്ക് ബാധകമാണ്.