'അമേഠിയിൽ ​രാഹുൽ തോറ്റാൽ ഞാൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും': നവജ്യോത് സിംഗ് സിദ്ദു

Published : Apr 29, 2019, 10:01 AM ISTUpdated : Apr 29, 2019, 10:03 AM IST
'അമേഠിയിൽ ​രാഹുൽ തോറ്റാൽ ഞാൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും': നവജ്യോത് സിംഗ് സിദ്ദു

Synopsis

റഫാല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിനു വഴിവെയ്ക്കുമെന്നും നവജ്യോത് സിംഗ് സിദ്ദു കൂട്ടിച്ചേർത്തു.

റായ്ബറേലി: അമേഠിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പരാജയപ്പെട്ടാൽ തന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. റായ്ബറേലിയിൽ യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ദു. സോണിയയിൽ നിന്നും എല്ലാവരും ദേശീയത പഠിക്കണമെന്നും സിദ്ദു പറഞ്ഞു.

കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതൽ വിമാനം വരെയുള്ള കാര്യങ്ങൾ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
 
ബിജെപിയുമായി കൂറുപുലർത്തുന്നവരെ ദേശീയവാദികളായും പാർട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നതെന്നും സിദ്ദു കുറ്റപ്പെടുത്തി.‌ റഫാല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയത്തിനു വഴിവെയ്ക്കുമെന്നും നവജ്യോത് സിംഗ് സിദ്ദു കൂട്ടിച്ചേർത്തു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?