പാലായിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല; വിവാദത്തിൽ വിശദീകരണവുമായി മാണി സി കാപ്പൻ

Published : May 04, 2019, 11:53 AM IST
പാലായിലെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല; വിവാദത്തിൽ വിശദീകരണവുമായി മാണി സി കാപ്പൻ

Synopsis

എൻസിപി ദേശീയ സമിതി അംഗം സുൽഫിക്കർ മയൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  മാണി സി കാപ്പനെ പാലായിലെ സ്ഥാനാർത്ഥിയായി  ഏകകണ്ഠമായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം.

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എൻസിപിയിലുണ്ടായ പൊട്ടിത്തെറിയിൽ വിശദീകരണവുമായി  മാണി സി കാപ്പൻ.

പാലായലിലെ സ്ഥാനാർത്ഥിയെ എൻസിപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ബ്ലോക്ക് കമ്മിറ്റിയുടെ നിർദ്ദേശം അറിയിക്കുന്നതിനിടെ ദേശിയസമിതി അംഗം സുൽഫിക്കർ മയൂരിക്ക് നാക്ക് പിഴച്ചതാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

എൻസിപി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എൻസിപി ദേശീയ സമിതി അംഗം സുൽഫിക്കർ മയൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  മാണി സി കാപ്പനെ പാലായിലെ സ്ഥാനാർത്ഥിയായി  ഏകകണ്ഠമായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്രസംസ്ഥാനനേതൃത്വങ്ങളുടെ നിർദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തു.

എന്നാൽ പ്രഖ്യാപനം പുറത്ത് വന്നതോടെ പാലായിലെ എൻസിപി നേതാക്കൾ തന്നെ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. യോഗത്തിന്റ മിനിട്ട്സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താലപര്യമാണ് പ്രഖ്യാപനത്തിന് പിന്നിലെന്നും ഒരു വിഭാഗം സംസ്ഥാന അധ്യക്ഷനോട് പരാതിപ്പെട്ടു.

പീതാംബരന്‍ മാസ്റ്റർ ഉൾപ്പടെയുള്ള സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചു. ഇതോടെ പാലായിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മാണി സി കാപ്പൻ തന്നെ വിശദീകരണവുമായി എത്തിയിരിക്കുന്നത്.  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?