റിമാന്‍റിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് പത്രിക നല്‍കാം

Published : Apr 02, 2019, 07:31 PM ISTUpdated : Apr 02, 2019, 08:21 PM IST
റിമാന്‍റിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് പത്രിക നല്‍കാം

Synopsis

ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രകാശ് ബാബുവിനെതിരെയുള്ള കേസ്.  

പത്തനംതിട്ട: കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റുമായ അഡ്വ. പ്രകാശ് ബാബുവിന് നാമ നിർദേശ പത്രിക സമർപ്പിക്കാൻ കോടതി അനുമതി നല്‍കി. റാന്നി കോടതിയാണ് അനുമതി നൽകിയത്. ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാന്‍റിലാണ് പ്രകാശ് ബാബു ഇപ്പോള്‍. 

മാര്‍ച്ച് 28നാണ് പ്രകാശ് ബാബു പമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രകാശ് ബാബുവിനെതിരെയുള്ള കേസ്.

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതുൾപ്പെടെയുള്ള കേസുകളും പ്രകാശ് ബാബുവിനെതിരെ ഉണ്ട്. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കെപി പ്രകാശ് ബാബു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?