വയനാട്ടിലെ യാദവ വോട്ടുകൾ ലക്ഷ്യമിട്ട് തുഷാർ; തടയിടാൻ കോൺഗ്രസും സിപിഎമ്മും

By Web TeamFirst Published Apr 8, 2019, 9:50 AM IST
Highlights

മുന്നൂറു വര്‍ഷം മുമ്പ് ആന്ധ്രയില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയവരാണ് യാദവര്‍. മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ മാത്രം ഇവര്‍ക്ക് 5000ലേറെ വോട്ടുണ്ട്.

വയനാട്: വയനാട്ടില്‍ രാഹുലിന്‍റെ താരപരിവേഷവും ഇടതുപക്ഷത്തിന്‍റെ സംഘടാനമികവും മറികടക്കാൻ പുതിയ തന്ത്രങ്ങളുമായി എന്‍ഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. 

വയനാട്ടിലെ യാദവരുടേതടക്കം ഭിന്നിച്ചുകിടക്കുന്ന സമുദായിക വോട്ടുകള്‍ അനുകൂലമാക്കി കളം പിടിക്കാനാണ് എൻഡിഎയുടെ ശ്രമം. എൻഡിഎ നീക്കത്തിന് തടയിടാൻ യുഡിഎഫും ഇടതുപക്ഷവും ശ്രമം തുടങ്ങി.

മുന്നൂറു വര്‍ഷം മുമ്പ് ആന്ധ്രയില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയവരാണ് യാദവര്‍. മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ മാത്രം ഇവര്‍ക്ക് 5000ലേറെ വോട്ടുണ്ട്. ഈ വോട്ടുകൾ പെട്ടിയിലാക്കാൻ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ തന്നെ ചർച്ചകൾ നടക്കുകയാണ്.

അതേസമയം ദേശീയ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന യാദവ സമൂഹം ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തന്നെ വോട്ട് നൽകുമെന്ന് നിൽക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

പ്രണയിച്ച് വിവാഹം കഴിച്ച യാദവ ദമ്പതികളെ ഊരുവിലക്കിയ സമുദായ നേതാക്കളെ ഈയിടെ പാർട്ടിയിൽ നിന്നും സിപിഎം പുറത്താക്കിയിരുന്നു. സംഭവത്തെ തുടർന്നുണ്ടായ സിപിഎമ്മുമായുണ്ടായിരുന്ന ഭിന്നത തീർത്ത് യാദവരെ ഒപ്പം കൂട്ടാനുള്ള ശ്രമം ഇടതുമുന്നണിയും ഊർജിതമാക്കി. തെരഞ്ഞെടുപ്പിൽ  സമദൂര നിലപാടാകും പിന്തുടരുകയെന്ന് യാദവ സമുദായ നേതാക്കൾ വ്യക്തമാക്കി


 

click me!