
മലപ്പുറം: തിരൂര്‍ മലയാള സർവകലാശാലയിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പൊന്നാനി എൻഡിഎ സ്ഥാനാർത്ഥി പ്രൊഫസര്‍ വി ടി രമയെ അധ്യാപകൻ അപമാനിച്ചെന്ന് പരാതി. അധ്യാപകനായ മുഹമ്മദ് റാഫിക്കെതിരെയാണ് വി ടി രമയുടെ പരാതി. മത വർഗീയവാദിയെന്നും ഗുജറാത്ത് കലാപകാരികൾ എന്നും വിളിച്ച് ആക്ഷേപിച്ചെന്ന് വി ടി രമ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.