ന്യായ് പദ്ധതി പ്രായോഗികമല്ലെന്ന വിമര്‍ശനം; നീതി ആയോഗ് വൈസ് ചെയർമാന് ശാസന

By Web TeamFirst Published Apr 5, 2019, 9:56 PM IST
Highlights

 പ്രസ്താവന ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. മേലിൽ ഇത്തരം നടപടി ഉണ്ടാകരുതെന്നാണ് താക്കീത്. 

ദില്ലി: നീതി ആയോഗ് വൈസ് ചെയര്‍മാൻ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശാസന . കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനമായ ന്യായ് പദ്ധതിയെ വിമര്‍ശിച്ചതിനാണ് നടപടി . പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു വിമര്‍ശനം. ഇതിന് രാജീവ് കുമാര്‍ നൽകിയ വിശദീകരണം തള്ളിയ കമ്മിഷൻ ഭാവിയിൽ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു .

ഉദ്യോഗസ്ഥര്‍ അവരുടെ നടപടികളിൽ മാത്രമല്ല , വാക്കുകളിലും നിക്ഷപക്ഷത പാലിക്കണം . മറിച്ചായാൽ തിരഞ്ഞെടുപ്പ് നടപടികളിൽ സംശയമുണ്ടാകുമെന്നും ശാസിച്ചു കൊണ്ട് നീതി ആയോഗ് ചെയര്‍മാന് നല്‍കിയ കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി . കോണ‍്‍ഗ്രസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി 

click me!