കോൺഗ്രസുമായി സഖ്യമില്ല, അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി

By Web TeamFirst Published Apr 20, 2019, 11:52 AM IST
Highlights

സഖ്യ ചർച്ചയുടെ പേരിൽ കോൺഗ്രസ്‌ ആം ആദ്മി പാർട്ടിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്നും മനീഷ് സിസോദിയ വിമർശനമുന്നയിച്ചു. 
 

ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി നേതാവും ദില്ലി  ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ബിജെപിയെ ചെറുക്കാനാണ് സഖ്യത്തിന് ശ്രമിച്ചതെന്നും എന്നാൽ കോൺഗ്രസ് അതിന് തയ്യാറായില്ലെന്നും സിസോദിയ കുറ്റപ്പെടുത്തി. സഖ്യ ചർച്ചയുടെ പേരിൽ കോൺഗ്രസ്‌ ആം ആദ്മി പാർട്ടിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്നും മനീഷ് സിസോദിയ വിമർശനമുന്നയിച്ചു. 

ദില്ലി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ 33 സീറ്റുകളിൽ ധാരണ ഉണ്ടാക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിച്ചത്. കോൺഗ്രസിന് ഒരു സീറ്റ്‌ പോലും ഇല്ലാത്ത ദില്ലിയിൽ മൂന്ന് സീറ്റ്‌ നൽകാൻ  ആം ആദ്മി പാർട്ടി തയ്യാറായി. ആം ആദ്മി പാർട്ടിക്ക് എംപി മാരും എംഎൽഎമാരുമുള്ള  ഹരിയാനയിലും കോൺഗ്രസ്‌ സഖ്യത്തിന് തയാറായില്ലെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.


 

click me!