'ഞാൻ ഉള്ളിടത്തോളം സംവരണത്തിൽ ആരും തൊടില്ല': മോദി

By Web TeamFirst Published Apr 23, 2019, 7:13 AM IST
Highlights

കരിമ്പ് കർഷകർ കൂടുതലുള്ള മേഖലയിൽ വിളയ്ക്ക് നല്ല വരുമാനം വേണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഇത് മുൻനിർത്തിയാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തി മോദി ഈ ആരോപണം ഉന്നയിച്ചത്.
 

മുംബൈ: രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ താൻ ഇരിക്കുന്ന കാലത്തോളം ആരും സംവരണം ഇല്ലാതാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാർ സംവരണത്തെ എതിർക്കുന്നവരാണെന്ന നിരന്തര പ്രസ്താവനയോടുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.  ഉത്തര മഹാരാഷ്ട്രയിലെ ആദിവാസി മേഖലയിലായിരുന്നു റാലി.

"മോദി ഇവിടുള്ളിടത്തോളം, ബാബാസാഹെബ് അംബേദ്കർ നമുക്കു നൽകിയ സംവരണത്തിൽ ആർക്കും തൊടാനാകില്ല" മോദി പറഞ്ഞു. എണ്ണ ഇറക്കുമതിയിൽനിന്ന് വരുമാനം പറ്റുന്നവരാണ് കോൺഗ്രസ്സിന്റെയും എൻസിപിയുടെയും നേതാക്കളെന്ന് അദ്ദേഹം ആരോപിച്ചു. ഇവർ ഒരിക്കലും കരിമ്പിൽനിന്ന് ഇന്ധനമായ എഥനോൾ ഉൽപാദിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കരിമ്പ് കർഷകർ കൂടുതലുള്ള മേഖലയിൽ വിളയ്ക്ക് നല്ല വരുമാനം വേണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഇത് മുൻനിർത്തിയാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തി മോദി ഈ ആരോപണം ഉന്നയിച്ചത്.

click me!