കോണ്‍ഗ്രസിന് തലവേദനയായി നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്ക്; ഒഡിഷയിൽ സിറ്റിംഗ് എംഎൽ എ ബിജെപിയിൽ ചേർന്നു

Published : Mar 17, 2019, 03:16 PM IST
കോണ്‍ഗ്രസിന് തലവേദനയായി നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്ക്;  ഒഡിഷയിൽ സിറ്റിംഗ് എംഎൽ എ ബിജെപിയിൽ ചേർന്നു

Synopsis

കട്ടക്കിലെ സാലെപൂർ  മണ്ഡലത്തിലെ എം എൽ എ യാണ് പ്രകാശ് ചന്ദ്ര ബഹ്റ. കോൺഗ്രസ് അവഗണിച്ചതിനാലാണ്  രാജിയെന്ന്  ജില്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി കൂടിയായ പ്രകാശ്  ബെഹ്‌റ 

ദില്ലി:  ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദനയായി നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി വക്താവുമായ ടോം വടക്കന് പിന്നാലെ ഒഡിഷയിൽ നിന്നുള്ള കോൺഗ്രസ് സിറ്റിംഗ് എം എൽ എ പ്രകാശ് ചന്ദ്ര ബഹ്റ ബിജെപിയിൽ ചേർന്നു.

കട്ടക്കിലെ സാലെപൂർ  മണ്ഡലത്തിലെ എം എൽ എ യാണ് പ്രകാശ് ചന്ദ്ര ബഹ്റ. കോൺഗ്രസ് അവഗണിച്ചതിനാലാണ്  രാജിയെന്ന്  ജില്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി കൂടിയായ പ്രകാശ്  ബെഹ്‌റ പറഞ്ഞു. ദില്ലി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനാണ് പ്രകാശ് ബഹ്റയ്ക്ക് പാർട്ടി മെമ്പർഷിപ്പ് നൽകിയത്.

ഒഡീഷയിലെ  മുതിർന്ന ബിജെഡി നേതാവായിരുന്ന ദാമോദർ റാവത്ത് കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. പശ്ചിമ ബംഗാളിലെ  തൃ‍ണമൂൽ കോൺഗ്രസ്സ് എം എൽ എ അർജുൻ സിംങ്ങും  ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഒരു തൃണമൂൽ എംപിയും സിപിഎം എംഎൽഎയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?