'ഗോഡ്‌സെ രാജ്യസ്‌നേഹി ആണെങ്കില്‍ ഗാന്ധിജി എന്താ രാജ്യദ്രോഹിയാണോ'; ഒമര്‍ അബ്ദുള്ള

Published : May 16, 2019, 10:04 PM ISTUpdated : May 16, 2019, 10:15 PM IST
'ഗോഡ്‌സെ രാജ്യസ്‌നേഹി ആണെങ്കില്‍ ഗാന്ധിജി എന്താ രാജ്യദ്രോഹിയാണോ'; ഒമര്‍ അബ്ദുള്ള

Synopsis

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ മഹാത്മാഗാന്ധി രാജ്യഗ്രോഹിയാണോ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.

ശ്രീനഗര്‍: നാഥുറാം വിനായക്‌ ഗോഡ്‌സെ രാജ്യസ്‌നേഹി ആണെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ്ങിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ജമ്മുകശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവുമായ ഒമര്‍ അബ്ദുള്ള. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ മഹാത്മാഗാന്ധി രാജ്യഗ്രോഹിയാണോ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.

രാഷ്ട്രപിതാവിന്റെ ഘാതകന്‍ രാജ്യസ്‌നേഹിയാണെങ്കില്‍, അതുകൊണ്ട്‌ മഹാത്മാഗാന്ധി രാജ്യദ്രോഹിയാകുമോ? ഒമര്‍ അബ്ദുള്ള ട്വീറ്റ്‌ ചെയ്‌തു. പ്രഗ്യാ സിങ്ങിന്റെ പേര്‌ പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്‌.

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നും അദ്ദേഹം തീവ്രവാദിയാണെന്ന്‌ പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നുമായിരുന്നു പ്രഗ്യാ സിങ്‌ നേരത്തെ അഭിപ്രായപ്പെട്ടത്‌. ഈ പരാമര്‍ശം വലിയ വിവാദം സൃഷ്ടിക്കുകയും പരസ്യമായി മാപ്പ്‌ പറയാന്‍ പ്രഗ്യാ സിങ്ങിനോട്‌ ബിജെപി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?