അഴിമതി ആരോപണം; എംകെ രാഘവനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി

Published : Apr 04, 2019, 12:02 AM ISTUpdated : Apr 04, 2019, 12:03 AM IST
അഴിമതി ആരോപണം; എംകെ രാഘവനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി

Synopsis

സംഭവത്തിൽ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നൽകുന്നുവെന്നും ഉമ്മൻ ചാണ്ടി കോഴിക്കോട് പറഞ്ഞു  

കോഴിക്കോട്: അഴിമതി ആരോപണത്തിൽ പ്രതിരോധത്തിലായ എംകെ രാഘവനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി. എം.കെ രാഘവനെതിരായ അഴിമതി അരോപണം കെട്ടിച്ചമച്ചതാണ്. വാർത്ത പുറത്തുവിട്ട ചാനലിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്.  സംഭവത്തിൽ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നൽകുന്നുവെന്നും ഉമ്മൻ ചാണ്ടി കോഴിക്കോട് പറഞ്ഞു.

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഹിന്ദി ന്യൂസ് ചാനലായ ടിവി 9 ആണ് ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഓപ്പറേഷൻ ഭാരത് വർഷ്' എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്‍റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോർ‍ട്ടർമാരോട് എം കെ രാഘവൻ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനൽ പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച എംപി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?