ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം; സൗഹൃദം പങ്കിട്ട് കൊല്ലത്തെ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍

Published : May 20, 2019, 09:14 PM ISTUpdated : May 20, 2019, 09:29 PM IST
ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം; സൗഹൃദം പങ്കിട്ട് കൊല്ലത്തെ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍

Synopsis

ഒരു മാസത്തെ വാശിയേറിയ പ്രചാരണം.ആരോപണങ്ങള്‍ പ്രത്യാരോപണങ്ങള്‍. എല്ലാം കഴിഞ്ഞ് ഫലത്തിനായി ഒരു മാസത്തെ ഇടവേള. കെഎൻ ബാലഗോപാലും എൻകെ പ്രേമചന്ദ്രനും എല്ലാം മറന്ന് ഒടുവില്‍ ഒരുമിച്ചിരുന്നു.

കൊല്ലം: തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സൗഹൃദം പങ്കിട്ട് കൊല്ലത്തെ ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍. കൊല്ലത്ത് സംഘടിപ്പിച്ച രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശന ഉദ്ഘാടനത്തിനാണ് തെരഞ്ഞെടുപ്പിലെ വീറും വാശിയുമൊക്കെ മറന്ന് ഇരുവരും ഒന്നിച്ചെത്തിയത്.

ഒരു മാസത്തെ വാശിയേറിയ പ്രചാരണം.ആരോപണങ്ങള്‍ പ്രത്യാരോപണങ്ങള്‍. എല്ലാം കഴിഞ്ഞ് ഫലത്തിനായി ഒരു മാസത്തെ ഇടവേള. കെഎൻ ബാലഗോപാലും എൻകെ പ്രേമചന്ദ്രനും എല്ലാം മറന്ന് ഒടുവില്‍ ഒരുമിച്ചിരുന്നു. വിശേഷങ്ങള്‍ പങ്കുവച്ചു. കൊല്ലം പ്രസ്ക്ലബ്ബും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിരിപൂരം എന്ന പ്രദര്‍ശന പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്ത് പരസ്പരം കൈമാറി.വ്യക്തിപരമായി ശത്രുതയില്ലെന്ന് ഇരുവരും വ്യക്തമാക്കി. വിജയിക്കുമെന്ന ആത്മവിശ്വാസം ഇരുവരും പങ്കുവച്ചു. ഉദ്ഘാടനത്തിനിടെ കാര്‍ട്ടൂണുകള്‍ വരയ്ക്കാനും ഇരുവരും സമയം കണ്ടെത്തി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?