ചരിത്രവിജയം നേടും; നുണ പ്രചരണം ജനം തള്ളിക്കളയും: പി ജയരാജൻ

Published : Apr 21, 2019, 10:48 AM IST
ചരിത്രവിജയം നേടും; നുണ പ്രചരണം ജനം തള്ളിക്കളയും: പി ജയരാജൻ

Synopsis

സ്ത്രീകളുടെ വലിയ പിന്തുണയാണ് മണ്ഡലത്തിൽ തനിക്ക് ലഭിക്കുന്നതെന്നും ഇടത് സ്ഥാനാർത്ഥി പി ജയരാജൻ

വടകര: വടകരയിൽ ഇത്തവണ ഇടത് മുന്നണി ചരിത്രം വിജയം നേടുമെന്ന് ഇടത് സ്ഥാനാർഥി പി ജയരാജൻ. കൊലപാതക രാഷ്ട്രീയ ചർച്ചയെ ജനം തള്ളിക്കളയുമെന്നും  കോൺഗ്രസിന്‍റെയും ആർഎസ്എസിന്‍റെയും നുണ പ്രചരണങ്ങളെ ജനം തിരിച്ചറിഞ്ഞുവെന്നും ജയരാജൻ പറഞ്ഞു. സ്ത്രീകളുടെ വലിയ പിന്തുണയാണ് മണ്ഡലത്തിൽ തനിക്ക് ലഭിക്കുന്നതെന്നും ഇടത് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് ഇടത് മുന്നണിയുടെ ശക്തി പ്രകടിപ്പിച്ച റോഡ് ഷോയ്ക്കൊപ്പമാണ് പ്രചരണത്തിന്‍റെ കൊട്ടിക്കലാശം. വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പി ജയരാജൻ. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?