പപ്പേട്ടന്‍ വിളിച്ചു; കെട്ടിവയ്ക്കാനുള്ള പണം എന്‍റേതെന്ന് സ്നേഹ പ്രഖ്യാപനം: പി രാജീവ്

Published : Mar 13, 2019, 12:16 PM ISTUpdated : Mar 13, 2019, 12:32 PM IST
പപ്പേട്ടന്‍ വിളിച്ചു; കെട്ടിവയ്ക്കാനുള്ള പണം എന്‍റേതെന്ന് സ്നേഹ പ്രഖ്യാപനം: പി രാജീവ്

Synopsis

'പപ്പേട്ടാ അതിരുകളില്ലാത്ത സ്നേഹത്തിനു മുമ്പിൽ പ്രണാമം'  

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായ പി രാജീവിനായി പോസ്റ്റര്‍ ഒട്ടിക്കലും വിളംബര ജാഥകളുമായി പ്രവര്‍ത്തകര്‍ സജീവമായിക്കഴിഞ്ഞു. നല്ല ജനപിന്തുണയും സ്വീകാര്യതയുമുള്ള രാജീവിന് എന്നാല്‍ അമിത ആത്മവിശ്വാസമൊന്നുമില്ല. തെരഞ്ഞെടുപ്പില്‍ തീരുമാനം ജനങ്ങളുടേതാണെന്നാണ് രാജീവിന്‍റെ നിലപാട്. രാജീവിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ മേജര്‍ രവി പങ്കെടുത്തിരുന്നു. അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തണമെന്ന് മേജര്‍ രവി ആശംസിച്ചിരുന്നു.

ഇപ്പോളിതാ കഥയുടെ കുലപതി ടി പത്മനാഭന്‍റെ സ്നേഹത്തെക്കുറിച്ച് , കരുതലിനെക്കുറിച്ച് പി രാജീവ് ഒരു ചെറു കുറിപ്പിട്ടരിക്കുകയാണ്. കഴിഞ്ഞ ദിവസം പപ്പേട്ടന്‍ ( ടി പ ത്മനാഭന്‍ ) വിളിച്ചു. കെട്ടിവയ്ക്കാനുള്ള പണം എന്‍റേതെന്ന് സ്നേഹ പ്രഖ്യാപനം. അതിരുകളില്ലാത്ത സ്നേഹത്തിന് മുമ്പില്‍ പ്രണാമം.  ഈ സ്നേഹ സാഗരത്തിന് മുന്നില്‍ തല കുനിക്കുന്നതായും പി രാജീവ്.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?