പാണക്കാട് സികെഎംഎം സ്കൂളിൽ ഇത്തവണയും ആദ്യ വോട്ട് തങ്ങളുടേത് തന്നെ, രണ്ടാം വോട്ടർ കുഞ്ഞാലിക്കുട്ടി

Published : Apr 23, 2019, 07:32 AM ISTUpdated : Apr 23, 2019, 07:48 AM IST
പാണക്കാട് സികെഎംഎം സ്കൂളിൽ ഇത്തവണയും ആദ്യ വോട്ട് തങ്ങളുടേത് തന്നെ, രണ്ടാം വോട്ടർ കുഞ്ഞാലിക്കുട്ടി

Synopsis

പാണക്കാട് സികെഎംഎം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. വർഷങ്ങളായി ഇവിടത്തെ ആദ്യ വോട്ടർ പാണക്കാട് തങ്ങളാണ്. 

മലപ്പുറം: പാണക്കാട് സികെഎംഎം സ്കൂളിൽ ഇത്തവണയും പതിവ് തെറ്റിയില്ല. വോട്ടെടുപ്പ് തുടങ്ങുന്നതിന് അര മണിക്കൂർ മുന്നേ തന്നെ മണ്ഡലത്തിലെ കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് മണ്ഡലത്തിലെ വിഐപി സ്ഥാനാർത്ഥിയെത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വരിയിൽ ആദ്യ സ്ഥാനം തങ്ങൾക്ക് തന്നെ. വരി നിന്ന്, കൃത്യം ഏഴ് മണിയ്ക്ക് തന്നെ തങ്ങൾ ചൂണ്ടു വിരലിൽ മഷി പതിപ്പിച്ചു.

തങ്ങൾക്ക് തൊട്ടു പിന്നിൽ തന്നെ മണ്ഡലത്തിലെ ലീഗ് സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നു. ഒപ്പം മകൻ ആഷിഖും. രണ്ടാമനായി കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു. വോട്ട് ചെയ്തിറങ്ങിയ ഇരുവർക്കും തികഞ്ഞ വിജയ പ്രതീക്ഷ. ഇനി ഭൂരിപക്ഷം മാത്രമേ നോക്കണ്ടൂ എന്ന് കുഞ്ഞാലിക്കുട്ടിയും തങ്ങളും. 

മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നാണ് ശിഹാബ് തങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിൽ യുഡിഎഫ് തരംഗമെന്നും തങ്ങൾ പറയുന്നു. കനത്ത മത്സരം ഉണ്ടെന്ന് കരുതിയ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചിത്രങ്ങൾ - മുബഷിർ കെ എ, ക്യാമറാമാൻ, മലപ്പുറം ബ്യൂറോ

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?