ശബരിമല പറഞ്ഞാൽ മൂക്ക് ചെത്തുമോ?; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പിസി ജോര്‍ജ്ജ്

Published : Mar 12, 2019, 11:23 AM ISTUpdated : Mar 12, 2019, 11:36 AM IST
ശബരിമല പറഞ്ഞാൽ മൂക്ക് ചെത്തുമോ?; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പിസി ജോര്‍ജ്ജ്

Synopsis

ശബരിമല വിഷയം പറയാൻ പാടില്ലെന്ന് പറയാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ആരെന്നു പിസി ജോര്‍ജ്ജ്. മിണ്ടിയാൽ മൂക്ക് ചെത്തുമോ എന്നും പിസി ജോര്‍ജ്ജ്

കൊച്ചി: ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെ വെല്ലുവിളിച്ച് പിസി ജോര്‍ജ്ജ്. ശബരിമല മിണ്ടരുതെന്ന് പറയാൻ കമ്മീഷന് ആരാണ് എന്ന് പിസി ജോര്‍ജ്ജ് ചോദിച്ചു. രാജ്യം മുഴുവൻ ശബരിമല പ്രസംഗിക്കുകയും പ്രചാരണ വിഷയമാക്കുകയും ചെയ്യും. ശബരിമലയെ കുറിച്ച് മിണ്ടിയാൽ മൂക്ക് ചെത്തുമോ എന്നും പിസി ജോര്‍ജ്ജ് പരിഹസിച്ചു. 

അധികാരം വിട്ട് കമ്മീഷൻ പ്രവര്‍ത്തിക്കരുത്. ശബരിമല പ്രസംഗിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്യുമെന്ന് കാണട്ടെ എന്നും പിസി ജോര്‍ജ്ജ് വെല്ലുവിളിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?