കേരളത്തിൽ ഇടത് തരംഗമെന്ന് പിണറായി; കള്ളവോട്ടിൽ മീണയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

Published : May 07, 2019, 01:00 PM ISTUpdated : May 07, 2019, 01:23 PM IST
കേരളത്തിൽ ഇടത് തരംഗമെന്ന് പിണറായി; കള്ളവോട്ടിൽ മീണയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

Synopsis

കള്ളവോട്ട് കേസിൽ സിപിഎം എടുത്ത നിലപാടിന് വിരുദ്ധമാണ് ടിക്കാറാം മീണയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നത് ചട്ടപ്രകാരമാണെന്ന് പിണറായി   

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ ഇടത് അനുകൂല തംരഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലം വരുമ്പോൾ 2004 ആവര്‍ത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പല മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു . 

കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഏക പക്ഷീയ നിലപാട് എടുത്തെന്ന് സിപിഎം വിമര്‍ശനം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിക്കതിൽ വ്യത്യസ്ത അഭിപ്രായമാണ്. ടിക്കാറാം മീണ പ്രവര്‍ത്തിക്കുന്നത് ചട്ട പ്രകാരമാണെന്ന് പിണറായി വിജയൻ പറ‍ഞ്ഞു . 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?