ബിജെപി മുന്നേറ്റമെന്ന് അഭിപ്രായ സര്‍വേ; ഹരിയാനയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Published : Oct 19, 2019, 06:29 AM IST
ബിജെപി മുന്നേറ്റമെന്ന് അഭിപ്രായ സര്‍വേ; ഹരിയാനയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Synopsis

 കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭുപേന്ദര്‍ സിങ്ങ് ഹൂഡ മണ്ഡലമായ ഗാര്‍ഗി സാംപ്ള കിലോയില്‍ അവസാന വട്ട പ്രചാരണം നടത്തും. അഞ്ചുമണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. 

ചണ്ഡീഗഡ്:  ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സിര്‍സയിലും റിവാരിയിലും റാലികളില്‍ സംബന്ധിക്കും. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മണ്ഡലമായ കര്‍ണാലില്‍ റോഡ് ഷോ നടത്തും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭുപേന്ദര്‍ സിങ്ങ് ഹൂഡ മണ്ഡലമായ ഗാര്‍ഗി സാംപ്ള കിലോയില്‍ അവസാന വട്ട പ്രചാരണം നടത്തും. അഞ്ചുമണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഇതിനിടെ ബിജെപി 90 ല്‍ 83 സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന എബിപി ന്യൂസ് സര്‍വ്വെ ഇന്നലെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിന് എബിപി പ്രവചിച്ചത് മൂന്നു സീറ്റാണ്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?