ഷീ ജിന്‍ പിങ്ങിനൊപ്പം ഊഞ്ഞാലാടും, കെട്ടിപ്പിടിക്കും എന്നാലും മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുൽ

Published : Mar 14, 2019, 10:57 AM IST
ഷീ ജിന്‍ പിങ്ങിനൊപ്പം ഊഞ്ഞാലാടും, കെട്ടിപ്പിടിക്കും എന്നാലും മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുൽ

Synopsis

അസറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎൻ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം. 


ദില്ലി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എൻ സുരക്ഷാ സമിതിയിൽ എതിര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല. 

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തിൽ ഊഞ്ഞാലാടുകയും ദില്ലിയിൽ കെട്ടിപ്പിടിക്കുകയും ചൈനയിൽ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുൽ പരിഹസിച്ചു. ജയ്ഷെ തലവൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ നീക്കത്തിന്  ചൈനയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരുന്നു. അസറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎൻ രക്ഷാസമിതിയുടെ നടപടി ചൈനയാണ് തടഞ്ഞത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പരിഹാസം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?