അങ്ങനെ ചെയ്യാന്‍ 'തായി' മാത്രമേ ഉള്ളൂ; സുമിത്രാ മഹാജനെ പുകഴ്‌ത്തി മോദി

Published : May 13, 2019, 11:32 AM IST
അങ്ങനെ ചെയ്യാന്‍ 'തായി' മാത്രമേ ഉള്ളൂ; സുമിത്രാ മഹാജനെ പുകഴ്‌ത്തി മോദി

Synopsis

ജോലിയോടുള്ള അവരുടെ ആത്മാര്‍ത്ഥയെ പുകഴ്‌ത്തിയ മോദി പാര്‍ട്ടിക്കുള്ളില്‍ തന്നെ ശാസിക്കാനുള്ള ഒരേയൊരു നേതാവ്‌ സുമിത്രാ മഹാജന്‍ ആണെന്നും അഭിപ്രായപ്പെട്ടു.

ഇന്‍ഡോര്‍: ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജോലിയോടുള്ള അവരുടെ ആത്മാര്‍ത്ഥയെ പുകഴ്‌ത്തിയ മോദി പാര്‍ട്ടിക്കുള്ളില്‍ തന്നെ ശാസിക്കാനുള്ള ഒരേയൊരു നേതാവ്‌ സുമിത്രാ മഹാജന്‍ ആണെന്നും അഭിപ്രായപ്പെട്ടു.

ലോക്‌സഭാ സ്‌പീക്കറെന്ന നിലയില്‍ സുമിത്രാ മഹാജന്‍ തന്റെ ജോലികള്‍ വൈദഗ്‌ധ്യത്തോടെയും ചിട്ടയോടെയുമാണ്‌ ചെയ്യുന്നത്‌. അതുകൊണ്ടാണ്‌ ജനമനസ്സുകളില്‍ അവര്‍ക്ക്‌ ശാശ്വതമായ സ്ഥാനമുളളതെന്നും മോദി പറഞ്ഞു.

"എല്ലാവര്‍ക്കും എന്നെ പ്രധാനമന്ത്രിയായി അറിയാം. എന്നാല്‍, വളരെക്കുറച്ചു പേര്‍ക്ക്‌ മാത്രമേ അറിയൂ പാര്‍ട്ടിയില്‍ (ബിജെപി) എന്നെ ശാസിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത്‌ 'തായി' (സുമിത്രാ മഹാജന്‍) മാത്രമാണെന്ന്‌." ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കവേ മോദി പറഞ്ഞു. സുമിത്രാ മഹാജനും വേദിയിലുണ്ടായിരുന്നു. അവരെ ജനങ്ങള്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുന്ന പേരാണ്‌ 'തായി' എന്നത്‌.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?