നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക്; ചടങ്ങ് വിപുലമാക്കാന്‍ ബിജെപി

By Web TeamFirst Published May 26, 2019, 6:07 PM IST
Highlights

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ട് അവകാശപ്പെട്ടിരുന്നു. 

ദില്ലി:  നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് . രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക . രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ട് അവകാശപ്പെട്ടിരുന്നു. 

The President will administer the oath of office and secrecy to the Prime Minister and other members of the Union Council of Ministers at 7 pm on May 30, 2019, at Rashrapati Bhavan

— President of India (@rashtrapatibhvn)

2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും നിരവധി ലോകനേതാക്കളെ ക്ഷണിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതായിയും നേരത്തെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കുമുൻപായി അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം, മോദി നാളെ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും. തനിക്ക് രണ്ടാമൂഴംനൽകിയ വാരണാസിയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാനാണ് യാത്ര. തുടർന്ന് കാശിയിൽ ക്ഷേത്രദർശനംനടത്തിയ ശേഷമാകും ഡൽഹിയിലേക്കുള്ള മടക്കം. 

click me!