
തിരുവനന്തപുരം: പൊലീസിനുള്ള പോസ്റ്റൽ ബാലറ്റിലെ തിരിമറി ആരോപണം നിഷേധിച്ച് കേരളാ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ. കേരളത്തിലെ ഒരു പൊലീസുകാരന്‍റെ പോസ്റ്റൽ ബാലറ്റിലും അസോസിയേഷൻ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് പറഞ്ഞതിലപ്പുറം ആരുടെയും പോസ്റ്റൽ ബാലറ്റിൽ അസോസിയേഷൻ ഇടപെട്ടിട്ടില്ലെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ തനിക്ക് ഉറപ്പുണ്ടെന്നും അനിൽ പറഞ്ഞു.
പോസ്റ്റൽ ബാലറ്റുകൾ ശേഖരിക്കാനായി ഒരു പൊലീസുകാരനെയും അസോസിയേഷൻ ഏൽപ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരു പൊലീസുകാരൻ തന്‍റെ വ്യക്തിപരമായ താത്പര്യത്തിന്‍റെ പുറത്ത് ബാലറ്റുകൾ ശേഖരിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു