
തിരുവനന്തപുരം: കൊട്ടിക്കലാശത്തിനിടെ എ കെ ആന്‍റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ നടപടിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പൊലീസിന്‍റെ വിശദീകരണം. അനുവാദമില്ലാതെ ബൈക്ക് റാലി നടത്തിയതിന് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. എ കെ ആന്‍റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. വേളിയിൽ വച്ചായിരുന്നു സംഭവം.
ശശി തരൂരിന്‍റെ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാൻ ഉള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ ആന്‍റണി സംഭവത്തോട് പ്രതികരിച്ചു. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും എ കെ ആന്റണി പറഞ്ഞു.