തോക്കുമായി വാര്‍ത്താ സമ്മേളനം: വിവാദമായി ആഹ്വാനങ്ങള്‍, സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

By Web TeamFirst Published May 23, 2019, 8:06 AM IST
Highlights

നീതി നടപ്പാകുന്നില്ലെങ്കില്‍ അതിന് വേണ്ടി നിലവിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പോരാടി നേടേണ്ടത് പോരാടി നേടണം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നാല്‍ നിരത്തുകളില്‍ ചോര ഒഴുകുമെന്നുമായിരുന്നു രാമചന്ദ്ര യാദവ് പ്രഖ്യാപിച്ചത്

ബക്സർ: തോക്കുമായി വാർത്താ സമ്മേളനം നടത്തിയ ബിഹാറിലെ ബക്സർ മണ്ഡലത്തിലെ സ്ഥാനാർഥി രാമചന്ദ്ര യാദവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. ബക്സര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് രാമചന്ദ്ര യാദവ്. ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാമചന്ദ്ര യാദവ് തോക്കുമായി എത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കേണ്ടി വന്നേക്കാം താന്‍ അതിന് തയ്യാറായി തന്നെയാണുള്ളതെന്നായിരുന്നു രാമചന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മുന്‍ എംഎല്‍എ കൂടിയായ രാമചന്ദ്ര യാദവ് ആയുധം പ്രയോഗിക്കാന്‍ നേതാക്കന്മാരുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നീതി നടപ്പാകുന്നില്ലെങ്കില്‍ അതിന് വേണ്ടി നിലവിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പോരാടി നേടേണ്ടത് പോരാടി നേടണമെന്നുമായിരുന്നു രാമചന്ദ്ര യാദവിന്റെ ആഹ്വാനം.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നാല്‍ നിരത്തുകളില്‍ ചോര ഒഴുകുമെന്നായിരുന്നു രാമചന്ദ്ര യാദവ് പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിന് പിന്നാലെ ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് രാമചന്ദ്ര യാദവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!