ഗൂഗിളിലെ തെരഞ്ഞെടുപ്പ് പരസ്യം; മുന്‍പന്തിയില്‍ ബിജെപി

By Web TeamFirst Published Apr 4, 2019, 1:21 PM IST
Highlights

ഫെബ്രുവരി 19 മുതലുള്ള കണക്കനുസരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സികളും കൂടി 3.76 കോടി രൂപയുടെ പരസ്യം ഗൂഗിളില്‍ നല്കിയതായാണ് ഗൂഗിളിന്റെ ഇന്ത്യന്‍ ട്രാന്‍സ്‌പെരന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 1.21 കോടി രൂപയും ചെലവാക്കിയിരിക്കുന്നത് ബിജെപിയാണ്.
 

ദില്ലി: ഗൂഗിളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ബിജെപി എന്ന് റിപ്പോര്‍ട്ട്. പ്രചാരണ പരസ്യങ്ങളുടെ കാര്യത്തില്‍ ആറാം സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

ഫെബ്രുവരി 19 മുതലുള്ള കണക്കനുസരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സികളും കൂടി 3.76 കോടി രൂപയുടെ പരസ്യം ഗൂഗിളില്‍ നല്കിയതായാണ് ഗൂഗിളിന്റെ ഇന്ത്യന്‍ ട്രാന്‍സ്‌പെരന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 1.21 കോടി രൂപയും ചെലവാക്കിയിരിക്കുന്നത് ബിജെപിയാണ്. ഗൂഗിളിലെ ആകെ പരസ്യച്ചെലവുകളുടെ 32 ശതമാനമാണിത്.

പട്ടികയില്‍ ആറാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് പരസ്യങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത് വെറും 54,100 രൂപയാണ്. അതായത്, ഗൂഗിളിലെ ആകെ പരസ്യച്ചെലവിന്‍റെ 0.14 ശതമാനം മാത്രം. 

ബിജെപിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് ജഗന്മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ്. 1.04 കോടി രൂപയാണ് പാര്‍ട്ടി ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത്. അതേ പാര്‍ട്ടിക്ക് വേണ്ടി പമ്മി സായി ചരണ്‍ റെഡ്ഡി എന്ന പരസ്യ കമ്പനി ഉടമ 26,400 രൂപ ഗൂഗിളിന് നല്കിയിട്ടുണ്ട്. 

തെലുങ്ക് ദേശം പാര്‍ട്ടിയുടെ പരസ്യ ഏജന്‍സിയായ പ്രമാണ്യ സ്ട്രാറ്റജി കണ്‍സല്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഇവര്‍ ചെലവാക്കിയിരിക്കുന്നത് 85.25 ലക്ഷം രൂപയാണ്. തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി ഡിജിറ്റല്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ കമ്പനി ചെലവാക്കിയിരിക്കുന്നത് 63.43 ലക്ഷം രൂപയാണ്. 

click me!