ത്രിപുരയിൽ 168 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് റദ്ദാക്കി, റീ പോളിംഗ് നടത്തും

By Web TeamFirst Published May 8, 2019, 10:07 AM IST
Highlights

ഏപ്രിൽ 11-ന് നടന്ന പോളിംഗിനിടെ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും വോട്ടിങ് ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോൺഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. 

അഗർത്തല: പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളിൽ ഏപ്രിൽ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കി. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളിൽ റീ പോളിങ് നടത്തും.

ലോക്സഭാ തെരെഞ്ഞെടുപ്പിനിടെ മണ്ഡലത്തിൽ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോൺഗ്രസും സിപിഎമ്മും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മണ്ഡലത്തിൻറെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ, വരണാധികാരി, പ്രത്യേക നിരീക്ഷകൻ എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് കമ്മീഷൻ റീ പോളിങ് നിർദേശിച്ചത്. 

click me!